കൊല്ലം അഴീക്കലിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിന് ഇന്ന് പുലർച്ചെ തീപിടിച്ചു. അഞ്ച് മണിയോടെ കരയിൽ നിന്നും മൂന്ന് നോട്ടിക്കൽ മൈൽ ഉള്ളിൽ വെച്ചാണ് തീപിടത്തമുണ്ടായത്. അപകടത്തിൽ പെട്ട പൂർണമായും കത്തി നശിച്ചു.വേളാങ്കണ്ണി മാതാ എന്ന ബോട്ടിനാണ് തീ പിടിച്ചത്.
അപകടസമയത്ത് ഒമ്പത് മത്സ്യതൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായത്. ഇവരെ മറ്റു ബോട്ടുകളിലും വള്ളങ്ങളിലും ഉണ്ടായിരുന്ന രക്ഷപ്പെടുത്തിബോട്ടിൽ ഉണ്ടായിരുന്ന ഗ്യാസ് ചോർന്നാണ് തീപിടിത്തമുണ്ടായത് എന്നാണ് പ്രാഥമിക വിവരം.
