സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ച് ഡി.ജി.പി അനില്‍കാന്ത്. വെള്ളിയാഴ്ച തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്താണ് യോഗം ചേരുക.പൊലീസ് സേനയ്ക്ക് (എതിരെ തുടർച്ചയായി ഉണ്ടാകുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. എസ്.പി, ഡി.ഐ.ജി, ഐ.ജി, എ.ഡി.ജി.പി തുടങ്ങി ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. സ്ത്രീസുരക്ഷ, പോക്സോ എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ പ്രത്യേകം ചർച്ച ചെയ്യും. രണ്ട് വർഷത്തിന് ശേഷമാണ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നേരിട്ട് ചേരുന്നത്.

മോൻസൺ മാവുങ്കൽ കേസ്, ആലുവയിലെ നിയമ വിദ്യാര്‍ഥിനി മോഫിയ പര്‍വീണിന്റെ ആത്മഹത്യക്കേസ് തുടങ്ങിയവയില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായ ഗുരുതര വീഴ്ചകള്‍ വലിയ വിമർശനങ്ങൾക്ക്‌ ഇടയാക്കിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ജില്ലകളിലെ അദാലത്തില്‍ ഡി.ജി.പി പങ്കെടുത്തിരുന്നു. അതിലെല്ലാം പല പരാതികളും ഉയര്‍ന്നുവന്നിരുന്നു. നേരത്തെ, കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി യോഗങ്ങള്‍ ചേർന്നിരുന്നു. സ്ത്രീ സുരക്ഷ, പോസ്‌കോ കേസുകള്‍ എന്നീ വിഷയങ്ങളും യോഗത്തിൽ ചര്‍ച്ചയാകുമെന്ന് കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *