പൂവാര്‍ റിസോട്ടിലെ ലഹരിപ്പാര്‍ട്ടിയില്‍ വിപുലമായ അന്വേഷണം നടത്താൻ അന്വേഷണ സംഘം.കാരക്കാട്ടെ റിസോര്‍ട്ടില്‍ നടന്ന ലഹരി പാര്‍ട്ടിക്ക് പിന്നില്‍ വമ്പന്‍ റാക്കാറ്റെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ചോദിച്ചറിയുന്നതിനായി കേസില്‍ ജാമ്യം നല്‍കി വിട്ടയച്ചവരെ തിരികെ വിളിച്ചുവരുത്തുമെന്നും അന്വേഷണ സംഘം പറഞ്ഞു,. കേസിലെ അന്തര്‍ സംസ്ഥാന ബന്ധങ്ങളില്‍ ഉള്‍പ്പെടെ വിശദമായ അന്വേഷണം നടത്താനാണ് എക്‌സൈസിന്റെ തീരുമാനം. തിരുവനന്തപുരം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എസ് വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
അതേസമയം കേസില്‍ നേരത്തെ റിമാന്‍ഡിലായ അക്ഷയ് മോഹന്‍, അതുല്‍, പീറ്റര്‍ ഷാന്‍ എന്നിവരെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയേക്കും. ലഹരി പാര്‍ട്ടി സംഘടിപ്പിച്ചതില്‍ ഇവകരാണ് പ്രധാന വഹിച്ചത് എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നിര്‍വാണ എന്ന കൂട്ടായ്മയുമായി നേരിട്ട് ബന്ധമുള്ള പ്രതികള്‍ക്ക് മറ്റു സംസ്ഥാനങ്ങളിലുള്ള ലഹരി സംഘങ്ങളുമായും ബന്ധമുണ്ടെന്നാണ് സൂചന. അതിനാല്‍ ഇവരെ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തില്‍ അന്വേഷണം നടക്കുക.