കൊച്ചി: നെടുമ്പാശ്ശേരിയിൽ കഞ്ചാവുമായി ഒഡിഷ സ്വദേശിയായ യുവതി പിടിയിലായി. ഒഡിഷ സ്വദേശിനിയായ ശാലിനി ബല്ലാർ സിംഗ് ആണ് നെടുമ്പാശ്ശേരി നെടുവന്നൂരിൽ ഇന്ന് പുലർച്ചെ പിടിയിലായത്. തീവണ്ടിയിൽ നിന്ന് എറിഞ്ഞു കൊടുത്ത കഞ്ചാവ് കൈപ്പറ്റി കൊണ്ടുപോകുന്നതിനിടെയാണ് യുവതി പോലീസിന്റെ വലയിലായത്.

അതേസമയം, പാലക്കാട്‌ അട്ടപ്പാടിയിലെ ആറിലമലയിൽ നടത്തിയ പരിശോധനയിൽ എക്സൈസ് സംഘം 763 കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു. എക്സൈസ് എൻഫോഴ്‌സ്‌മെൻറ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻതോതിൽ കഞ്ചാവ് കൃഷി കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *