സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതി ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റ്. മറിയം ധാവ്ളെ സെക്രട്ടറിയായി തുടരും. കെ കെ ശൈലജയെ ദേശീയ വൈസ് പ്രസിഡന്‍റായും തെരഞ്ഞെടുത്തു.തിരുവനന്തപുരത്ത് നടക്കുന്ന അഖിലേന്ത്യാ സമ്മേളനമാണ് പികെ ശ്രീമതിയെ തെരഞ്ഞെടുത്തത്. സുശീലാ ഗോപാലന് ശേഷം ആദ്യമായിട്ടാണ് ഒരു മലയാളി ദേശീയ പ്രസിഡൻറ് സ്ഥാനത്ത് വരുന്നത്. ട്രാൻസ് വനിതകൾക്ക് അംഗത്വം നൽകുന്നതിന് അസോസിയേഷൻ ഭരണഘടന ഭേദഗതി ചെയ്തു. അംഗത്വത്തിലേക്ക് 15 വയസ്സിന് മുകളിലുള്ള ഏത് സ്ത്രിക്കും അംഗത്വം എടുക്കാം. നാല് ദിവസങ്ങളിലായി നടന്ന സമ്മേളനം ഇന്ന് സമാപിക്കും

Leave a Reply

Your email address will not be published. Required fields are marked *