കുന്ദമംഗലം: ‘സുസ്ഥിര വികസനത്തിന്‌ അയൽക്കൂട്ട പെരുമ’ എന്ന തലക്കെട്ടിൽ സംഗമം ദശവാർഷിക ആഘോഷ പരിപാടികളുടെ ഭാഗമായി സംഗമം വെൽഫെയർ സൊസൈറ്റി കുന്ദമംഗലത്ത് അയൽക്കൂട്ട ഫെസ്റ്റ് സംഘടിപ്പിച്ചു. കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ സാഹിത്യ രചന മത്സരങ്ങൾ, അയൽക്കൂട്ട മെംബർമാരുടെയും കുടുംബത്തിന്റെയും കയർ പിരിക്കൽ, ഓല മെടയൽ, മൈലാഞ്ചിയിടൽ, ഷൂട്ടൗട്ട് തുടങ്ങി വിവിധയിനം കലാ-കായിക പരിപാടികളും ഫുഡ്‌ ഫെസ്റ്റും മേളയുടെ ഭാഗമായി നടന്നു. ഇൻഫാക് സസ്റ്റയ്നബിൾ ഡെവലപ്പ്മെന്റ് സൊസൈറ്റി ജനറൽ സെക്രട്ടറി സി.പി. ഹബീബ് റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ പി.എം. ശരീഫുദ്ധീൻ അധ്യക്ഷത വഹിച്ചു. ഇ.പി. അൻവർ സാദത്ത്, എം.കെ. സുബൈർ, എൻ.കെ. ഹുസൈൻ, ഫർസാന ഹമീദ്, അബ്ദുൽ ഹയ്യ്, കെ.കെ. അബ്ദുൽ ഹമീദ്, എം.പി. സമീർ തസ്‌ലീം, ഇ. അമീൻ, എം.എ. സുമയ്യ, ഷൈനിബ ബഷീർ, എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ എം.പി. ഫാസിൽ എ പ്ലസ് അയൽക്കൂട്ട പ്രഖ്യാപനം നടത്തി. ഇഖ്റാ ഹോസ്പിറ്റലിലെ ക്ലിനിക്കൽ ന്യൂട്രിഷൻ ആൻഡ് ഡയറ്ററ്റിക്സ് ഹെഡ് ഓഫ് ഡിപ്പാർട്മെന്റ് ഫിദ ജാബിർ ആരോഗ്യ ക്ലാസ് എടുത്തു. മികച്ച അയൽക്കൂട്ടങ്ങൾക്കുള്ള എ പ്ലസ് പുരസ്‌കാരം ലഭിച്ച യൂനിറ്റുകളെ ഉപഹാരം നൽകി ആദരിച്ചു. എൻ. ജാബിർ, എം.പി. അഫ്സൽ, പരീദ്, പ്രമീള, വി.പി. സക്കീന, ഹൈറുന്നിസ, എൻ.പി. റൈഹാനത്ത്, തൗഹീദ അൻവർ, ഷമീന, ജസീല, റുബ എന്നിവർ നേതൃത്വം നൽകി.സംഗമം വെൽഫെയർ സൊസൈറ്റി കുന്ദമംഗലം പ്രസിഡന്റ് ഇ.പി. ഉമർ സ്വാഗതവും സെക്രട്ടറി ഒ.പി. ഷബ്‌ന നന്ദിയും പറഞ്ഞു. കലാ കായിക മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി.ഫോട്ടോ : കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന സംഗമം ഫെസ്റ്റ് സി.പി. ഹബീബ് റഹ്‌മാൻ ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *