ബീഹാറിലെ ബെഗുസാരായിയിലെ ഫഫൗട്ട് ഗ്രാമത്തില്‍ ഇന്‍സ്റ്റാഗ്രാം റീലുകള്‍ നിര്‍മ്മിക്കാന്‍ അനുവദിക്കാത്ത ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി. സമസ്തിപൂര്‍ ജില്ലയിലെ നര്‍ഹാന്‍ ഗ്രാമത്തില്‍ നിന്നുള്ള മഹേശ്വര്‍ കുമാര്‍ റായി(25)യെയാണ് ഭാര്യ റാണി കൊലപ്പെടുത്തിയത്. കാമുകന്റെയും രണ്ട് സഹോദരിമാരുടെയും സഹായത്തോടെയാണ് യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

മഹേശ്വര്‍ക്ക് കൊല്‍ക്കത്തയില്‍ കൂലിപ്പണിയാണ്. ഏതാനും ദിവസം മുമ്പാണ് ഇയാള്‍ ബീഹാറിലെത്തിയത്. മഹേശ്വര് മടങ്ങിയെത്തിയപ്പോള്‍ റാണി ഫാഫൗട്ടിലെ മാതൃവീട്ടിലായിരുന്നു. ഇയാളും ഇവിടെയെത്തി. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന റാണിയെ റീല്‍ നിര്‍മ്മിക്കുന്നതില്‍ നിന്നും മഹേശ്വര് വിലക്കിയിരുന്നു. ഇതിനെച്ചൊല്ലി അവര്‍ പലപ്പോഴും വഴക്കിടാറുണ്ട്. ഇതൊന്നും വകവെക്കാതെ റാണി റീലുകള്‍ ഉണ്ടാക്കുന്നത് പതിവായിരുന്നു.

മാതൃവീട്ടില്‍ വച്ചും റീലിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് റാണിയുടെ കുടുംബാംഗങ്ങളും ഇടപെട്ടു. ഇതോടെയാണ് യുവാവിനെ കൊലപ്പെടുത്താന്‍ യുവതി പദ്ധതിയിട്ടത്. യുവതിക്ക് മറ്റൊരു യുവാവുമായി അടുപ്പമുണ്ടായിരുന്നു. കാമുകന്റെയും രണ്ട് സഹോദരിമാരുടെയും സഹായത്തോടെ മഹേശ്വരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *