കോഴിക്കോട് കൊയിലാണ്ടിയിൽ മദ്യലഹരിൽ പെരുമ്പാമ്പുമായി യുവാവിന്റെ സ്‌കൂട്ടർ യാത്ര.മുചുകുന്ന് സ്വദേശി ജിത്തുവാണ് വഴിയിൽ കിടന്ന പാമ്പിനെ പിടികൂടി സ്കൂട്ടറില്‍ വച്ച് യാത്ര ചെയ്തത്. റോഡരികില്‍വച്ച് പിടികൂടിയ പാമ്പിനെ ഇയാള്‍ നാട്ടുകാർക്ക് മുമ്പില്‍ പ്രദർശിപ്പിക്കുകയും ചെയ്തു.പിടികൂടിയ പാമ്പിനെ രാത്രി തന്നെ ജിത്തു പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു.പൊലീസ് അന്ന് തന്നെ പാമ്പിനെ വനംവകുപ്പിന് കൈമാറുകയും ചെയ്തു.

ജനുവരി 29നാണ് സംഭവം നടക്കുന്നത്.സംഭവത്തിന്‍റെ നാട്ടുകാർ പകർത്തിയ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്ത് വന്നത്.സംഭവത്തിൽ വനം വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജിത്തുവിന്‍റെ മൊഴി രേഖപ്പെടുത്തി. ആവശ്യമെങ്കില്‍ സംഭവത്തില്‍ കേസെടുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. യുവാവിന് പാമ്പ് പിടുത്തത്തില്‍ വൈദഗ്ധ്യമില്ലെന്നും മദ്യലഹരിയിലാണ് പാമ്പുമായി യാത്ര ചെയ്തതെന്നും വനംവകുപ്പിന്‍റെ അന്വേഷണത്തില്‍ വ്യക്തമായി.നിരീക്ഷണത്തിന് ശേഷം ഫെബ്രുവരി ആറിന് തന്നെ പാമ്പിനെ കാട്ടില്‍ തുറന്നു വിടുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *