പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ സുരക്ഷ വർധിപ്പിച്ചു.ഇന്ധന സെസ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭക്ക് അകത്തും പുറത്തും സമരം ശക്തമാക്കിയിരുന്നു.സംസ്ഥാന ബജറ്റിനെതിരായ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം ശക്തമാണ്. ഇന്നലെ പല ജില്ലകളിലും പ്രതിഷേധസമരങ്ങൾ സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ധനമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചത്.ഇന്ധന സെസിൽ ഒരു പൈസ പോലും കുറയ്ക്കില്ലെന്ന് ധനമന്ത്രി ഇന്നലെ നിയമ സഭയിൽ വ്യക്തമാക്കിയിരുന്നു . ഇതിന് പിന്നാലെ പ്രതിഷേധം കടുപ്പിച്ച പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുകയും ചെയ്തു .അതേസമയം ഇന്ധന സെസ് വര്‍ധനവിനെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *