സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം പിൻവലിച്ച സാഹചര്യത്തിൽ മദ്യപിച്ച് വാഹനമോടിക്കുന്നത് കണ്ടെത്താൻ ഡിജിപിയുടെ നിർദ്ദേശം.രാത്രി പട്രോളിങ്ങ് തുടങ്ങാനും പൊലീസ് മേധാവി നിർദ്ദേശം നൽകി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആൽക്കോമീറ്റർ ഉപയോ​ഗിച്ചുള്ള പരിശോധന രണ്ട് വർഷമായി നിർത്തിവച്ചിരിക്കുകയായിരുന്നു.ഇത് പുനരാരംഭിക്കാനാണ് ഉത്തരവ്. രാത്രികാലങ്ങളിൽ വാഹന പരിശോധന കർശനമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. നിരത്തുകളിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായി 726 ക്യാമറകളാണ് സ്ഥാപിക്കുന്നത്. 235 കോടിരൂപയാണ് ഇതിന്റെ ചെലവ്. 2013ൽ ദേശീയസംസ്ഥാന പാതകളിൽ സ്ഥാപിച്ച 207 സ്പീഡ് ക്യാമറകളിൽ ഇപ്പോൾ പ്രവർത്തിക്കുന്നത് 97 എണ്ണം മാത്രമാണ്. ഇന്ന് രാത്രി മുതലോ അല്ലെങ്കിൽ നാളെ മുതൽക്കോ പൊലീസിന്റെ നേരിട്ടുള്ള പരിശോധന ആരംഭിക്കും. ആൽക്കോമീറ്റർ പരിശോധനയ്ക്ക് വിധേയരാകാൻ തയ്യാറാത്തവരുണ്ടെങ്കിൽ അവരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും ഡിജിപി നൽകിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *