മോദി നല്ല നേതാവാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പ്രധാന മന്ത്രി ആരുമായും ഏറ്റുമുട്ടലിന് പോകാറില്ലെന്നും രാജ്യത്ത് ക്രൈസ്തവർ അരക്ഷിതരല്ലെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.

ബിജെപിക്ക് സമ്പൂര്‍ണ അധികാരം കിട്ടിയാലും ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാകുമെന്ന് കരുതാനാകില്ല.ജനങ്ങളുടെ പിന്തുണ ലഭിക്കുന്ന സമീപനമാണ് ബിജെപിയ്ക്കുള്ളത്. കേരളത്തിൽ മൂന്ന് മുന്നണികൾക്കും സാധ്യതയുണ്ടെന്നും ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ കർദിനാൾ പറഞ്ഞു.

എന്നാല്‍ അഭിമുഖത്തിലെ തലക്കെട്ട് തെറ്റിദ്ധരിപ്പിക്കുന്നതെന്ന് സഭ വക്താവ് പ്രതികരിച്ചു.സഭയ്ക്ക് ഈ രീതിയിൽ നിലപാട് ഇല്ല.ജനാധിപത്യ സംവിധാനത്തിൽ രാജ്യത്തെ ഭരണാധികാരിയെ ബഹുമാനിക്കുന്ന സമീപനമാണ് സഭയുടേത്.എന്നാൽ തലക്കെട്ട് പല വ്യാഖ്യാനങ്ങൾക്കും ഇടനൽകുന്നതായി ഫാദർ ആന്റണി വടക്കേക്കര അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *