ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഒരാള്‍ കൂടി പിടിയില്‍. നേരത്തെ കേസില്‍ പിടിയിലായ തസ്ലീമ സുല്‍ത്താനയുടെ ഭര്‍ത്താവും തമിഴ്‌നാട് സ്വദേശിയുമായ സുല്‍ത്താനാണ് എക്‌സൈസിന്റെ വലയില്‍ വീണത്. തമിഴ്‌നാട് ആന്ധ്ര അതിര്‍ത്തിയില്‍ വച്ചാണ് പിടികൂടിയത്. എക്‌സൈസ് അന്വേഷണസംഘം ആന്ധ്രപ്രദേശില്‍ എത്തിയിട്ടുണ്ട്. സുല്‍ത്താന്‍ കേസിലെ മുഖ്യ കണ്ണിയാണ്. ഹൈബ്രിഡ് കഞ്ചാവ് ഇന്ത്യയില്‍ എത്തിച്ചത് സുല്‍ത്താന്‍ ആണെന്നും വിവരമുണ്ട്. സുല്‍ത്താന്‍ കഞ്ചാവ് മൊത്ത വില്‍പ്പനക്കാരില്‍ പ്രധാനിയാണ്. മലേഷ്യയില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചത്. കേരളത്തില്‍ ഇടപാട് നടത്തിയത് തസ്ലീമ വഴിയാണ്.

ഏപ്രില്‍ ഒന്നിന് ആലപ്പുഴയില്‍ നിന്നാണ് രണ്ട് കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ സുല്‍ത്താനയെ അറസ്റ്റ് ചെയ്തത്. സിനിമാ നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയെന്നും തസ്ലീമ മൊഴി നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *