താമരശ്ശേരി ഷിബില വധക്കേസില്‍ ഗ്രേഡ് എസ്ഐയുടെ സസ്പെന്ഷന് പിന്‍വലിച്ചു. പി ആര് ഒ ആയിരുന്ന നൗഷാദിന്റെ സസ്പെന്‍ഷനാണ് പിന്‍വലിച്ച് തിങ്കളാഴ്ച ഉത്തരവിറങ്ങിയത്. ഭര്‍ത്താവ് യാസറിനെതിരെ ഷിബില നല്കിയ പരാതി കൃത്യമായി അന്വേഷിച്ചില്ല എന്ന കുടുംബത്തിന്റെ പരാതിയില്‍ ആയിരുന്നു നടപടി ഉണ്ടായത്.
താമരശ്ശേരി ഷിബിലയുടെ കൊലപാതകത്തിന് മുന്‍പ് പ്രതി യാസറിനെ കുറിച്ച് ഷിബിലയും ബന്ധുക്കളും താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഷിബിലിയുടെ കൊലപാതകത്തിന് പിന്നാലെ ഇക്കാര്യം ചൂണ്ടിക്കാട്ടി കുടുംബം രംഗത്തെത്തി. പൊലീസിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവും ഉണ്ടായി.
പൊലീസ് കൃത്യമായി നടപടി എടുത്തിരുന്നെങ്കില്‍ ഷിബില കൊല്ലപ്പെടില്ലായിരുന്നു എന്നാണ് കുടുംബം പറഞ്ഞത്. കുടുംബത്തിന്റെ ഈ ആരോപണത്തിന് പിന്നാലെയാണ് അന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പി ആര് ഒ ആയ ഗ്രേഡ് എസ്ഐ നൗഷാദിനെ സസ്പെന്‍ഡ് ചെയ്തത്.എന്നാല്‍ നൗഷാദിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായില്ലെന്നും പരാതി ലഭിച്ചപ്പോള്‍ തന്നെ എസ് എച്ച് ഒയക്ക് കൈമാറി എന്നുമാണ് അന്വേഷണത്തില്‍ മനസ്സിലായത് .ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന് പിന്‍വലിച്ചത് .
