പാലക്കാട് ബിജെപി സ്ഥാനാർത്ഥിക്കെതിരെ ഉയർന്ന ‘വോട്ടിന് നോട്ട്’ ആരോപണം തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ ഗുണം ചെയ്യുമെന്ന് വി കെ ശ്രീകണ്ഠൻ എംപി അഭിപ്രായപ്പെട്ടു. ഉത്തരേന്ത്യൻ മാതൃകയിൽ കൃത്യമായ ആസൂത്രണത്തോടെയാണ് ബിജെപി പണം വിതരണം ചെയ്തതെന്നും അവസാന നിമിഷം വോട്ടർമാർ ഇവരുടെ യഥാർത്ഥ മുഖം തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് നേരത്തെ പ്രതീക്ഷിച്ചിരുന്ന 15,000 വോട്ടിന്റെ ഭൂരിപക്ഷം നിലവിലെ സാഹചര്യത്തിൽ വലിയ തോതിൽ വർദ്ധിക്കുമെന്നും, സിപിഎം-ബിജെപി ഡീൽ വോട്ടെടുപ്പിൽ നിർണ്ണായക സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിക്കെതിരായ കേസുകളിൽ സർക്കാർ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്നും ശബരിമല സ്വർണ്ണക്കടത്ത് വിഷയത്തിൽ ബിജെപി പുലർത്തുന്ന നിശബ്ദത ഈ ഡീലിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *