ധർമടത്ത് യുഡിഎഫ് സ്ഥാനാർത്ഥിയെ പോളിംഗ് ബൂത്തിൽ തടഞ്ഞതായി പരാതി. വി പി അബ്ദുൽ റഷീദാണ് എടക്കാട് പൊലീസിൽ പരാതി നൽകിയത്. പരസ്യമായി അസഭ്യം പറയുകയും ശവത്തിനി എന്ന് വിളിച്ചതായും ആരോപണം. മുഴപ്പിലങ്ങാട് ഭാഗത്തെ 140,141 ബൂത്ത് സന്ദർശിക്കാൻ എത്തിയപ്പോഴാണ് സംഭവമെന്നും വി പി അബ്ദുൽ റഷീദ് ആരോപിച്ചു.
അതേസമയം പിണറായി ആർ സി അമല ബേസിക് സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. നാടിൻ്റെ പുരോഗതിക്ക് എൽഡിഎഫ് തുടരണമെന്ന് വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. എൽഡിഎഫിന് മാത്രമേ പ്രതിബദ്ധതയോട് നാടിൻ്റെ വികസനം ഉറപ്പു വരുത്താനാകൂ. പുരോഗതിക്ക് ഇടവേളയുണ്ടാകരുതെന്നും വികസന തുടർച്ചയ്ക്ക് എൽ ഡി എഫ് തുടരണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
എല്ലാ മേഖലയിലും വികസനം കൈവരിച്ചു. വികസനം തുടരണം. ഞങ്ങള്‍ ജനങ്ങളോടൊപ്പമാണ്. ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. മാതൃകയാകാവുന്ന സംസ്ഥാനമായി കേരളം മാറി. കഴിഞ്ഞ തവണത്തെക്കാള്‍ ഭൂരിപക്ഷം നേടുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
