മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് കൊച്ചിയില്‍ അന്തരിച്ചു. 41 വയസായിരുന്നു. മൂന്നാഴ്ചയായി കോവിഡ് ബാധിതനായി ചികില്‍സയിലായിരുന്ന അദ്ദേഹം ന്യൂമോണിയ ബാധിച്ചതോടെ ഗുരുതരാവസ്ഥയിലാവുകയായിരുന്നു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ രണ്ടിന് ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. പറവൂര്‍ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ.്
കോവിഡിന് പിന്നാലെ ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി വിപിന്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. 2005-ല്‍ ഇന്ത്യാവിഷനിലൂടെ മാധ്യമപ്രവര്‍ത്തനം തുടങ്ങിയ വിപിൻ 2012-ലാണ് മാതൃഭൂമിയിൽ ജോലിയിൽ പ്രവേശിച്ചത്. ഭാര്യ: ശ്രീദേവി. മകന്‍: മഹേശ്വര്‍