നടക്കാനിരിക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റിയും ആംആദ്മിയും മത്സരക്കാത്തതിനാല്‍ ശുഭ പ്രതീക്ഷയിലാണ് ഇടതുപക്ഷ മുന്നണി. ട്വന്റി ട്വന്റിക്ക് വോട്ടു ചെയ്തവര്‍ ഇത്തവണ തനിക്ക് വോട്ട് ചെയ്യുമെന്ന് ഇടതുപക്ഷ സ്ഥാനാര്‍ഥി ഡോ.ജോ ജോസഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

ട്വന്റി ട്വന്റിയും ആം ആദ്മിയും ഉയര്‍ത്തിയ രാഷ്ട്രീയം ഇപ്പോള്‍ ആരാണ് ഉയര്‍ത്തുന്നതെന്ന് നോക്കിയാല്‍ മതിയെന്നും വിജയത്തെ കുറിച്ച് വലിയ ആത്മവിശ്വാസമുണ്ടെന്നും ഇടതുപക്ഷ സ്ഥാനാര്‍ഥി ഡോ.ജോ ജോസഫ് വ്യക്തമാക്കി.

അതേസമയം ആം ആദ്മി സ്ഥാനാര്‍ഥി ഇല്ലാത്തത് അവരുടെ ആഭ്യന്തര കാര്യമെന്ന് യു ഡി എഫ് സ്ഥാനാര്‍ഥി ഉമ തോമസ് അറിയിച്ചു. ആര് സ്ഥാനാര്‍ഥിയെ നിര്‍ത്തിയാലും ഇല്ലെങ്കിലും തൃക്കാക്കരയില്‍ ജയം ഉറപ്പാണെന്നും ഉമ തോമസ് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റിയും ആം ആദ്മിയും മല്‍സരിക്കാത്തതിനെ സ്വാഗതം ചെയ്യ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ഇത് ഗുണം ചെയ്യും. യു ഡി എഫ് ഒരു ചര്‍ച്ചയും 20 20യുമായി നടത്തിയിട്ടില്ല. ശ്രീനിജന്‍ എം എല്‍ എയെ ആയുധമാക്കി കിറ്റക്‌സ് എന്ന സ്ഥാപനത്തെ ഇവിടെ നിന്ന് ഒഴിവാക്കാനുള്ള നീക്കത്തിന് യു ഡി എഫ് കൂട്ടുനില്‍ക്കില്ലെന്നും വി ഡി സതീശന്‍ ചൂണ്ടികാട്ടി.

Leave a Reply

Your email address will not be published. Required fields are marked *