കൊച്ചി മെട്രോയുടെ സുരക്ഷ ചുമതല വഹിച്ചിരുന്ന പൊലീസുകാരെ പിന്‍വലിച്ചു. സുരക്ഷ നല്‍കിയതില്‍ നല്‍കാനുള്ള തുക മെട്രോ ഇതുവരെ നല്‍കാത്തതാണ് പൊലീസിന്റെ തീരുമാനത്തിന് കാരണം. സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന 80 പൊലീസുകാരെയാണ് തിരികെ വിളിച്ചത്. നാല് വര്‍ഷം സുരക്ഷ ചുമതല വഹിച്ചുവെങ്കിലും ഇതുവരെ പൊലീസിന് കൊടുക്കാമെന്നേറ്റ തുക കൊച്ചി മെട്രോ നല്‍കാത്തതിനാലാണ് നടപടി. 35 കോടി രൂപയാണ് കൊച്ചി മെട്രോ പൊലീസിന് ലഭിക്കാനുള്ളത്.

മുന്‍പ് ലോക്നാഥ് ബെഹ്‌റ പൊലീസ് മേധാവിയായിരുന്ന സമയത്താണ് പണം വാങ്ങിയുള്ള സുരക്ഷ കരാര്‍ ഉണ്ടാക്കിയത്. പൊലീസിന് നല്‍കാനുള്ള പണം മെട്രോയുടെ പക്കലില്ലെന്നാണ് മെട്രോ റെയില്‍ എം.ഡി ലോക്‌നാഥ് ബെഹ്‌റ പറയുന്നത്. മെട്രോ ലാഭത്തിലാകുന്ന സമയത്ത് പണം നല്‍കാമെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കൊച്ചി മെട്രോയ്ക്ക് പ്രതിദിനം ഒരു കോടി രൂപയാണ് നഷ്ടം. 2017 മുതല്‍ 2021 വരെയുള്ള കണക്ക് പ്രകാരം ആകെ വന്ന നഷ്ടം 1092 കോടി രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *