ഇസ്ലാമൊഫോബിയയുടെ കാലത്ത് കോണ്‍ഗ്രസ് മുസ്ലിം ലീഗിനോടുള്ള സാഹോദര്യം ദൃഢമാക്കുമെന്ന് കെപിസിസി അധ്യക്ഷനായി നിയോഗിക്കപ്പെട്ട കെ സുധാകരന്‍.മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയെ സന്ദര്‍ശിച്ചതിന് ശേഷം സോഷ്യൽ മീഡിയയയിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണ് മുസ്ലിം ലീഗ്. വരും നാളുകളിൽ സംയുക്തമായ മുന്നണി പ്രവർത്തനങ്ങൾക്കുള്ള എല്ലാ സഹകരണവും, പുതിയ ഉത്തരവാദിത്വത്തിനുള്ള സർവ്വ പിന്തുണയും കുഞ്ഞാലിക്കുട്ടി ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗിന്റെ സമുന്നതനായ നേതാവ് ശ്രീ കുഞ്ഞാലിക്കുട്ടിയെ സന്ദർശിച്ചു.യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണ് മുസ്ലിം ലീഗ്. വരും നാളുകളിൽ സംയുക്തമായ മുന്നണി പ്രവർത്തനങ്ങൾക്കുള്ള എല്ലാ സഹകരണവും, പുതിയ ഉത്തരവാദിത്വത്തിനുള്ള സർവ്വ പിന്തുണയും അദ്ദേഹം ഉറപ്പ് തന്നു. പച്ച നിറവും, മുസ്ലിം എന്ന പേരും കേൾക്കുമ്പോൾ ഇടതുപക്ഷത്തിന് പോലും സമനില തെറ്റുന്ന ഇസ്ലാമൊഫോബിയയുടെ കാലത്ത് കോൺഗ്രസ് മുസ്ലിം ലീഗിനോടുള്ള സാഹോദര്യം ദൃഢമാക്കുക തന്നെ ചെയ്യും.സമൂഹത്തിൽ വളർന്നു വരുന്ന വർഗീയതയെ എന്ത് വന്നാലും ഒന്നിച്ചു നിന്ന് നേരിടുക തന്നെ ചെയ്യും

അതേസമയം, കെ സുധാകരന്‍ ഇന്ന് ഔദ്യോഗിക ചുമതലയേല്‍ക്കില്ല. കണ്ണൂര്‍ സന്ദര്‍ശനത്തിന് ശേഷമായിരിക്കും അധ്യക്ഷ പദവി ഏറ്റെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *