എസ്എസ്എല്‍സി പരീക്ഷാ ഫലം ജൂണ്‍ 15ന് പ്രഖ്യാപിക്കും. ജൂണ്‍ 20ന് പ്ലസ് ടു അല്ലെങ്കില്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ (എച്ച്എസ്ഇ), വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ (വിഎച്ച്എസ്ഇ) പരീക്ഷാഫലങ്ങളും പ്രഖ്യാപിക്കും.

ജൂണ്‍ 10ന് എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്ന് ബോര്‍ഡ് ഉദ്യോ?ഗസ്ഥന്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പത്താം ക്ലാസ് പരീക്ഷ ഫലം ജൂണ്‍ 15 ന് മുമ്പും +2 ന്റെ ഫലം ജൂണ്‍ 20 നും മുമ്പ് പ്രഖ്യാപിക്കുമെന്ന് കേരള വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അടുത്തിടെ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.

മുന്‍വര്‍ഷങ്ങളിലെന്നത് പോലെ തന്നെ രാവിലെ ഒന്‍പത് മണിയോടെ പരീക്ഷ ഫലം ഔദ്യോ?ഗിക വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കാനാണ് സാധ്യത. പരീക്ഷാഫലം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റുകളായ keralaresults.nic.in, dhsekerala.gov.in എന്നിവയില്‍ പരിശോധിക്കാം.

റോള്‍ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് എസ്എസ്എല്‍സി, എച്ച്എസ്ഇ ഫലങ്ങള്‍ പരിശോധിക്കാം. സ്‌ക്രീനില്‍ ദൃശ്യമാകുന്ന എസ്എസ്എല്‍സി, ഡിഎച്ച്എസ്ഇ പ്ലസ് ടു പരീക്ഷാ ഫലങ്ങള്‍ കൂടുതല്‍ റഫറന്‍സുകള്‍ക്കായി ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുകാനുള്ള സൗകര്യവുമുണ്ട്.kerala.gov.in, keralaresults.nic.in, results.itschool.gov.in, cdit.org, prd.kerala.gov.in, results.nic.in, educationkerala.gov.in, examresults.net/kerala എന്നീ വെബ്‌സൈറ്റുകളിലും ഫലം ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *