പാലക്കാട് കാഞ്ചിക്കോട്‌ വാഹനാപകടം. കണ്ടെയ്നർ ലോറിക്ക് പിറകിൽ ബസിടിച്ചാണ് അപകടം നടന്നത്. ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും നില ഗുരുതരമാണ്.
യാത്രക്കാർക്ക് സാരമായ പരിക്കുകളില്ലെന്നാണ് വിവരം. അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. ബസ് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

പരിസരത്തുണ്ടായിരുന്നവരും മറ്റ് വാഹനങ്ങളിൽ ഉണ്ടായിരുന്നവരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *