കൊച്ചി: അങ്കമാലി പറക്കുളത്ത് വീടിന് തീപിടിച്ച് ഒരു കുടംബത്തിലെ നാല് പേര്‍ മരിച്ച സംഭവത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പുക ശ്വസിച്ചുണ്ടായ ശ്വാസതടസമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ബിനീഷ്, ഭാര്യ അനു മക്കളായ ജൊവാന, ജെസ്വിന്‍ എന്നിവരാണ് മരിച്ചത്. നാലുപേരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. അങ്കമാലി സെന്റ് മേരീസ് സുനോറ കത്തീഡ്രല്‍ സെമിത്തേരിയിലായിരുന്നു സംസ്‌കാരം. ഇതിന് മുന്നോടിയായി വീട്ടില്‍ മൃതദേഹങ്ങള്‍ എത്തിച്ച് മതപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. അങ്കമാലി എംഎല്‍എ റോജി എം ജോണും ബെന്നി ബഹനാന്‍ എം.പിയും ചടങ്ങില്‍ പങ്കെടുത്തു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. പുക ശ്വസിച്ച് അബോധാവസ്ഥയിലായതാണ് നാലുപേരും തീയില്‍ അകപ്പെട്ട് മരിക്കാന്‍ ഇടയായതെന്നാണ് നിലവിലെ കണ്ടെത്തല്‍. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ വിശദമായ റിപ്പോര്‍ട്ട് വിലയിരുത്തിയ ശേഷമാകും തീപിടത്തത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാകുക.

Leave a Reply

Your email address will not be published. Required fields are marked *