കുന്ദമംഗലം അഗസ്ത്യ മുഴി റോഡില്‍ എന്‍ ഐ ടി അധികൃതര്‍ സ്ഥാപിച്ച ബോര്‍ഡുകളില്‍ നിന്നും നിയമവിരുദ്ധമായിട്ടുള്ള മുന്നറിയിപ്പുകളും മറ്റും സാമൂഹിക പ്രവര്‍ത്തകര്‍ നീക്കം ചെയ്തു. പൊതുപ്രവര്‍ത്തകരായ നൗഷാദ് തെക്കയില്‍,ഷരീഫ് മലയമ്മ, നിയാസ് കാരപ്പറമ്പ്, ഹമീദ് പി പി, ഗിരീശന്‍ കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എന്‍ ഐ ടി യുടെ പൂര്‍വ്വ സ്ഥാപനമായ 1962ല്‍ സ്ഥാപിക്കപ്പെട്ട ആര്‍ ഇ സി മുമ്പേ തന്നെ ജനങ്ങള്‍ യാത്രക്ക് ഉപയോഗിച്ചിരുന്ന ഈ റോഡ് കാലാകാലങ്ങളായി കേരള പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ളതാണ്. കേരള സര്‍ക്കാറിന്റെ കീഴിലുള്ള ഈ റോഡില്‍ എന്‍ ഐ ടി നിയമവിരുദ്ധമായ വെച്ച ബോര്‍ഡ് പൊതുമരാമത്ത് മാറ്റാന്‍ തയ്യാറാവാത്തതില്‍ ദുരൂഹതയുണ്ടെന്നും ജനവിരുദ്ധമായ ഈ തീരുമാനത്തിന് എന്‍ ഐ ടി ക്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നൗഷാദ് തെക്കയില്‍ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *