തൃശൂർ: പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. വടൂക്കര സ്വദേശി ഷഹബിനാണ് മരിച്ചത്. പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിനു മുകളിൽ നിന്നും കാൽ വഴുതി വീണാണ് പരിക്കേറ്റത്.


ഞായറാഴ്ച വൈകിട്ട് നാലു മണിയോടെയാണ് അപകടമുണ്ടായത്. തൃശൂര്‍ പീച്ചിക്ക് സമീപമുള്ള വെള്ളച്ചാട്ടമാണ് പട്ടത്തിപ്പാറ. നിയന്ത്രിതമേഖലയായ ഇവിടേക്ക് ഷഹബിനും സുഹൃത്തുക്കളും എത്തിയതായിരുന്നു.കാല്‍വഴുതി വീണ് പരിക്കേറ്റ ഷഹബിനെ സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് ഷഹബിന്‍ മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *