മുംബൈ: മുംബൈയില്‍ ട്രെയിനില്‍ നിന്ന് വീണു അഞ്ച് പേര്‍ മരിച്ചു. മുംബ്രയില്‍ നിന്ന് ഛത്രപതി ശിവജി മഹാരാജ് ടെര്‍മനിലിലേക്ക് പോയ സബര്‍ബന്‍ ട്രെയിനിലായിരുന്നു അപകടം.
അമിതമായ തിരക്കാണ് അപകട കാരണമെന്ന് റെയില്‍വേ അറിയിച്ചു. പന്ത്രണ്ടോളം പേര്‍ ട്രെയിനില്‍ നിന്ന് വീണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഞ്ചുപേരും മരിച്ചു.
നിരവധി യാത്രക്കാര്‍ ഡോറുകളില്‍ തൂങ്ങിയും പുറത്തേക്ക് തള്ളിനിന്നുമൊക്കെ യാത്ര ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. റെയില്‍വെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു.