ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച്‌ നടന്‍ ഹരീഷ് പേരടി. പ്രതിയായ അര്‍ജുന്‍ ഡിവൈഎഫ്‌ഐക്കാരൻ ആയതില്‍ തനിക്ക് ലജ്ജ തോന്നുന്നു എന്ന് ഹരീഷ് പേരടി പറഞ്ഞു . ആയിരങ്ങള്‍ക്ക് വഴിയില്‍ കാത്തുനിന്ന് പൊതിച്ചോറുകള്‍ വിതരണം ചെയ്യുന്ന ഡിവൈഎഫ്‌ഐയിലെ സഖാക്കളെ അപമാനിക്കുന്നതാണ് അര്‍ജുന്റെ പ്രവൃത്തിയെന്നും താരം കൂട്ടിച്ചേര്‍ച്ചു. ഇനിയെങ്കില്ലും യുവമോർച്ചയെ പോലെ, യൂത്ത് ലീഗിനെ പോലെ വരുന്നവർക്കും പോകുന്നവർക്കും മെമ്പർഷിപ്പ് കൊടുക്കാതിരിക്കുക എന്നും ഫേസ്ബുക്കിലൂടെ ഹരീഷ് അഭിപ്രായപ്പെട്ടു.

ഹരീഷ് പേരടിയുടെ കുറിപ്പ്

ആറ് വയസ്സുകാരിയെ പീഡിപ്പിച്ച ഇവൻ ഡിവൈഎഫ്ക്കാരനായതിൽ ഞാനും ലജ്ജിക്കുന്നു…ഈ മഹാമാരിയുടെ കാലത്തും ആയിരങ്ങൾക്ക് വഴിയിൽ കാത്തുനിന്ന് പൊതിച്ചോറുകളുടെ നന്മ വിതരണം ചെയ്യുന്ന ഡിവൈഎഫ്ഐയിലെ ആയിരകണക്കിന് സഖാക്കളെ അപമാനിക്കുന്നതാണ് ഇവന്റെ പ്രവൃത്തി..ഇനിയെങ്കില്ലും യുവമോർച്ചയെ പോലെ,യൂത്ത് ലീഗിനെ പോലെ,യൂത്ത് കോൺഗ്രസ്സിനെ പോലെ വരുന്നവർക്കും പോകുന്നവർക്കും മെമ്പർഷിപ്പ് കൊടുക്കാതിരിക്കുക…ഒരു ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അന്തസ്സ് ഉയർത്തി പിടിക്കാൻ അംഗങ്ങൾക്ക് രാഷ്ട്രിയ വിദ്യാഭ്യാസം നിർബന്ധമാക്കുക…ലാൽ സലാം

Leave a Reply

Your email address will not be published. Required fields are marked *