കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷഫീഖിന് ജാമ്യം.സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയാണ് ഇയാൾക്ക് ജാമ്യം അനുവദിച്ചത്. അതേസമയം ഷെഫീക്കിന്റെ ജാമ്യാപേക്ഷ കസ്റ്റംസ് എതിർത്തില്ല.
നിലവില്‍ കേസിലെ മറ്റൊരു പ്രതിയായ അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന കസ്റ്റംസിന്റെ അപേക്ഷ പരിഗണിക്കുകയാണ്.
ഷെഫീക്കാണ് കേസിലെ നിർണായക വിവരങ്ങൾ കസ്റ്റംസിന് നൽകിയത്. ഷെഫീക്ക് അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണ പുരോഗതി കസ്റ്റംസ് മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചു.

കരിപ്പൂരില്‍ 2.5 കിലോ സ്വര്‍ണ്ണവുമായിട്ടാണ് ഷഫീഖ് പിടിയിലാകുന്നത്. അര്‍ജുന്‍ ആയങ്കിക്ക് കൈമാറാനായിരുന്നു സ്വര്‍ണ്ണം കൊണ്ടുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *