തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി പൂർത്തീകരിച്ച പള്ളിത്താഴം ചാലിയാർ റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി പൂർത്തീകരിച്ച മഞ്ഞൊടി കിഴക്കുംപാടം ചെറുകുളത്തൂർ എസ് വളവ് റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പെരുവയൽ പഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ അംഗീകാരം ലഭിച്ച പള്ളിത്താഴം ചാലിയാർ റോഡ്, എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുമതി ലഭ്യമാക്കിയ മഞ്ഞൊടി കിഴക്കുംപാടം ചെറുകുളത്തൂർ എസ് വളവ് റോഡ് എന്നിവയാണ് ഉദ്ഘാടനം ചെയ്ത് ജനങ്ങൾക്കായി തുറന്നു കൊടുത്തത്.

പള്ളിത്താഴം ചാലിയാർ റോഡിന് 12.75 ലക്ഷം രൂപയും മഞ്ഞൊടി കിഴക്കുംപാടം ചെറുകുളത്തൂർ എസ് വളവ് റോഡിന് 10.5 ലക്ഷം രൂപയുമാണ് അനുവദിച്ചിരുന്നത്.

പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കെ സുഹറാബി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.പി മാധവൻ, വാർഡ് മെമ്പർമാരായ രേഷ്മ തെക്കേടത്ത്, പി അനിത, സുനിൽ കാവുങ്ങൽ, എം സുധീഷ്, വി.കെ വിപിൻ, സി.ടി സുകുമാരൻ, വി ദീപ, കെ കൃഷ്ണൻകുട്ടി, സന്തോഷ് പുത്തലത്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *