ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഗോഡ്സെയെ പ്രകീർത്തിച്ച് വിവാദത്തിലായ എൻഐടി അധ്യാപിക പ്രൊഫസർ ഷൈജ ആണ്ടവൻ വിദ്യാർഥികൾക്കും അധ്യാപകർക്കും ഡയറക്ടർ, റജിസ്ട്രാർ തുടങ്ങിയവർക്കും അയച്ച ഇമെയിൽ സന്ദേശത്തിന് എതിരെ വ്യാപക പരാതി. സ്വന്തം അമ്മയുടെ പ്രായമുള്ള സ്ത്രീയെ സമൂഹ മാധ്യമത്തിൽ തെറി വിളിക്കുന്ന എൻഐടിയിലെ വിദ്യാർഥികളെയും മറ്റും വെട്ടി പട്ടിക്ക് ഇട്ട് കൊടുക്കണം എന്ന പ്രയോഗത്തോടെ ഷൈജ ആണ്ടവൻ ഫോർവേഡ് ചെയ്ത ഇമെയിലിന് എതിരെ ആണ് പരാതി. 2020 ബാച്ച് പൂർവ വിദ്യാർഥി കഴിഞ്ഞ ദിവസം തനിക്ക് അയച്ചു തന്നത് എന്ന നിലയിൽ ആണ് ഇവർ സഹ അധ്യാപകർക്കും വിദ്യാർഥികൾക്കും അടക്കം ഈ സന്ദേശം അയച്ചു കൊടുത്തത്. ഷൈജ ആണ്ടവൻ അടക്കം സംഘപരിവാർ ആശയങ്ങൾ ക്യാമ്പസിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ചില അധ്യാപകർക്കും ഡയറക്ടർ, റജിസ്ട്രാർ അടക്കമുള്ളവർക്കും വിദ്യാർഥികളുടെയും വിവിധ സംഘടനകളുടെയും പ്രതിഷേധം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടന്നിട്ടുണ്ട്. ഇതിൽ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ എൻ ഐ ടി വിദ്യാർഥികളും പങ്കാളികളാകാറുണ്ട്.അങ്ങനെ പങ്കാളികളായ എൻഐടി വിദ്യാർഥികളെ അക്രമിക്കാൻ ആഹ്വാനം ചെയ്യുന്നതാണ് സന്ദേശം എന്ന് ഒരു മുതിർന്ന അധ്യാപകൻ പറഞ്ഞു. അധ്യാപികയുടെ ഈ പ്രവൃത്തി സമൂഹ മാധ്യമങ്ങളിൽ ചൂട് പിടിച്ച ചർച്ചക്ക് വഴി ഒരുക്കുകയാണ്. ടീച്ചർക്ക് എതിരെയും സന്ദേശത്തിന് എതിരെയും നിരവധി പരാതികളും ഇതിനോടകം ഉയരുന്നു. കാര്യങ്ങൾ കൃത്യമായി അനേഷിച്ചു തുടർ നടപടികളിലേക്ക് കടക്കുമെന്ന് കുന്ദമംഗലം എസ് എച് ഒ എസ് ശ്രീകുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *