ഫുട്‌ബോള്‍ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് ആവേശം കൂട്ടാന്‍ ആഗോള പോപ്പ് താരം ജസ്റ്റിന്‍ ബീബറും എത്തും. ന്യൂയോര്‍ക്കില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തിന്റെ ഇടവേളയില്‍ അരങ്ങേറുന്ന, ലോകകപ്പ് ചരിത്രത്തിലെ ആദ്യത്തെ ‘ഹാഫ് ടൈം ഷോ’യിലാണ് ജസ്റ്റിന്‍ ബീബറും അണിനിരക്കുക. ജൂലൈ 19-നാണ് ലോകം കാത്തിരിക്കുന്ന ഈ കലാശപ്പോരാട്ടവും സംഗീതവിരുന്നും നടക്കുക.

ലോകപ്രശസ്ത താരങ്ങളായ മഡോണ, ഷക്കീര, കൊറിയന്‍ പോപ്പ് ഗ്രൂപ്പായ ബിടിഎസ് എന്നിവര്‍ക്കൊപ്പമായിരിക്കും കനേഡിയന്‍ താരം ജസ്റ്റിന്‍ ബീബര്‍ സഹഗായകനായി എത്തുക. 11 മിനിറ്റ് നീണ്ടുനില്‍ക്കുന്ന ഈ മെഗാ ഷോയില്‍ നൈജീരിയന്‍ സംഗീതജ്ഞന്‍ ബര്‍ണ ബോയ്, വെനിസ്വേലയിലെ ഗുസ്താവോ ദുദാമല്‍, കോള്‍ഡ്‌പ്ലേ ബാന്‍ഡിനൊപ്പമുള്ള ‘പിഎസ് 22 കോറസ്’, കുട്ടികളുടെ ജനപ്രിയ പ്രോഗ്രാമായ ‘സെസെമി സ്ട്രീറ്റ്’ മപ്പറ്റ്‌സ് എന്നിവരും പങ്കെടുക്കും. ‘ഫിഫ ഗ്ലോബല്‍ സിറ്റിസണ്‍ എജ്യുക്കേഷന്‍ ഫണ്ടിന്റെ’ ധനസമാഹരണാര്‍ത്ഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *