കോയമ്പത്തൂരിൽ ഹോട്ടല്‍ മുറിയില്‍ മലയാളി സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുള്ളതായി പൊലീസ് അറിയിച്ചു.ഒപ്പമുണ്ടായിരുന്ന ആള്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇയാളെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും കോഴിക്കോട് സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. മുസ്തഫ, ബിന്ദു എന്നീ പേരുകളിലാണ് ഇവർ ഹോട്ടലിൽ മുറിയെടുത്തത്.

ഗാന്ധിപുരം ക്രോസ് കട്ട് റോഡിലെ ഹോട്ടൽ മുറിയിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. കൂടെയുണ്ടായിരുന്നയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ട് ദിവസമായി മുറി തുറക്കാത്തതിനെ തുടർന്ന് സംശയം തോന്നി ഹോട്ടൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ജൂലായ് 26 നാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *