കോഴ ആരോപണവുമായി ബന്ധപ്പെട്ട് സികെ ജാനുവിന്റെ വീട്ടില്‍ റെയിഡ്. ക്രൈംബ്രാഞ്ചാണ് റെയിഡ് നടത്തിയത്. പ്രധാനമായും സികെ ജാനുവിന്റെ സാമ്പത്തിക ഇടപാടുകളാണ് അന്വേഷണം സംഘം പരിശോധിച്ചത്.

രണ്ട് ബിജെപി നേതാക്കള്‍ക്കെതിരെ തെളിവുകൾ നശിപ്പിച്ചതിന് കേസെടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ബിജെപി സംഘടനാ സെക്രട്ടറി എം ഗണേഷിനെതിരേയും ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിനെതിരേയുമാണ് കേസെടുക്കുക.

കേസിന്റെ തെളിവെടുപ്പുമായി ബന്ധപ്പെട്ട് മൊബൈല്‍ ഫോണ്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം ഇവരോട് ആവശ്യപ്പെട്ടിരുന്നു . എന്നാൽ ഇരുവരും നല്‍കിയിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രണ്ട് നോട്ടീസുകള്‍ അയച്ചിരുന്നെങ്കിലും ഇരുവരും ഇത് നിരസിച്ചതോടെയാണ് നടപടിയിലേക്ക് അന്വേഷണ സംഘം നീങ്ങിയത്.

കെ സുരേന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം എം ഗണേഷിന്റെ അറിവോടെയാണ് സികെ ജാനു വിന് പണം നല്‍കിയതെന്ന് ജെ ആര്‍ പി നേതാവ് പ്രസിദ അഴിക്കോട് മൊഴി നല്‍കിയിരുന്നു. പ്രശാന്ത് മലവയല്‍ ബത്തേരിയിലെ റിസോര്‍ട്ടില്‍ വച്ച് പണം കൈമാറിയെന്നാണ് പ്രസീതയുടെ മൊഴി.

Leave a Reply

Your email address will not be published. Required fields are marked *