നിയമസഭയിൽ മാസ്ക് ഉപയോഗിക്കാത്തതിന് എ.എൻ ഷംസീർ എം.എൽ.എയ്ക്ക് സ്പീക്കറുടെ വിമർശനം. ഷംസീർ സഭയിൽ മാസ്ക് ഉപേക്ഷിച്ചതായി തോന്നുന്നുവെന്ന് സ്പീക്കർ എം.ബി രാജേഷ് വിമർശിച്ചു. സഭയിൽ പലരും മാസ്ക് താടിയിൽ ആണ് വെയ്ക്കുന്നതെന്നും സ്പീക്കർ പറഞ്ഞു.

അടിയന്തര പ്രമേയ നോട്ടീസ് ചർച്ചക്കിടെയാണ് സ്പീക്കർ ഭരണകക്ഷി എംഎൽ.എയായ എ.എൻ ഷംസീറിനെ വിമർശിച്ചത്. അങ്ങ് തീരെ മാസ്ക് ഉപയോഗിക്കുന്നതായി കാണുന്നില്ല എന്ന് സ്പീക്കർ പറഞ്ഞു.

കുറുക്കോളി മൊയ്തീൻ എം.എൽ.എയേയും മാസ്ക് വെയ്ക്കാത്തതിന് സ്പീക്കർ വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *