കഞ്ചാവ് വേട്ടയ്ക്ക് പോയ പൊലീസുകാർ കാടിനുള്ളിൽ കുടുങ്ങി . റെയ്ഡിനായി നാർക്കോട്ടിക് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോയ സംഘമാണ് ഇന്നലെ വഴിതെറ്റി കാട്ടിൽ കുടുങ്ങിയത്.ഉൾക്കാട്ടിൽ അകപ്പെട്ട ഉദ്യോഗസ്ഥർ സുരക്ഷിതരാണെന്നും, ഇവരുമായി ബന്ധപ്പെട്ടെന്നും മലമ്പുഴ സിഐ സുനിൽ കൃഷ്ണൻ പറഞ്ഞു.
മലമ്പുഴ ചെക്കോള ഭാഗത്ത് നിന്നാണ് തെരച്ചിൽ ആരംഭിച്ചത്.. ഉച്ചയോടു കൂടി ഇവരെ വനത്തിന് പുറത്തെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.പ്രതികൂല കാലാവസ്ഥയാണ് വഴിതെറ്റാൻ കാരണമെന്ന് നർകോട്ടിക് ഡിവൈഎസ് പി സി ഡി ശ്രീനിവാസൻ പറഞ്ഞു. പുഴയുടെ തീരത്തെ പാറപ്പുറത്താണ് രാത്രി കഴിച്ചുകൂട്ടിയതെന്നും അദ്ദേഹം അറിയിച്ചു.
മലമ്പുഴ ഇന്‍സ്പെക്ടര്‍ സുനില്‍കൃഷ്ണന്‍, വാളയാര്‍ സബ് ഇന്‍സ്പെക്ടര്‍ രാജേഷ്, സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ്.ഐ. ജലീല്‍ എന്നിവരുള്‍പ്പെടുന്ന പോലീസ് സംഘം തണ്ടര്‍ബോള്‍ട്ട് ടീമിനൊപ്പം വെള്ളിയാഴ്ച രാവിലെ 7.30 ഓടെയാണ് കാട്ടില്‍ക്കയറിയത്. മലമ്പുഴയില്‍നിന്ന് അയ്യപ്പന്‍പൊറ്റ, ചാക്കോളാസ് എസ്റ്റേറ്റ് വഴി കാട്ടിലേക്ക് കടന്നു. തുടര്‍ന്ന്, വന്യമൃഗങ്ങളുള്ള ഉള്‍ക്കാട്ടില്‍ കനത്തമഴയും പ്രതികൂല കാലാവസ്ഥയും വന്നപ്പോള്‍ വനത്തില്‍ വഴിതെറ്റുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. വൈകീട്ടോടെയാണ് വനത്തില്‍ പോലീസ് സംഘം കുടുങ്ങിയവിവരം അറിയുന്നത്.
രാവിലെ ആറ് മണിയോടെ വാളയാറില്‍ നിന്ന് എട്ടംഗ സംഘവും മലമ്പുഴ കവയില്‍ നിന്നുള്ള സംഘവും പോലീസുകാരെ തിരഞ്ഞ് വനത്തിലേക്ക് പോയിട്ടുണ്ട്.