സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ബെന്യാമിന്. മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എന്ന ബെന്യാമിന്റെ കൃതിക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പനചെയ്‌ത ശിൽപവും പ്രശസ്‌തി പത്രവുമാണ് അവാർഡ്.ഈ മാസം 27ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
കെ ആർ മീര, ഡോ. ജോർജ് ഓണക്കൂർ, ഡോ. സി ഉണ്ണികൃഷ്‌ണൻ എന്നിവരായിരുന്നു അവാർഡ് നിർണയ സമിതിയംഗങ്ങൾ.
