മാരക മയക്കുമരുന്ന് ഗുളികകളുമായി യുവതി കോഴിക്കോട് മീഞ്ചന്ത ബൈപ്പാസിൽവെച്ച് പിടിയിലായി. കോഴിക്കോട് ചേവായൂര്‍ സ്വദേശി ഷാരോണ്‍ വീട്ടില്‍ അമൃത തോമസ്(33) ആണ് അറസ്റ്റിലായത്. ഫറോക്ക് റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ സതീശനും സംഘവുമാണ് അമൃതയെ കസ്റ്റഡിയിലെടുത്തത്.വിപണിയില്‍ ഏഴ് ലക്ഷം രൂപ വില വരുന്ന 15 മയക്കുമരുന്ന് ഗുളികകളുമായാണ് യുവതിയെ പിടിച്ചത്.എക്‌സൈസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് മീഞ്ചന്ത ബൈപ്പാസില്‍ വെച്ച് അമൃത തോമസ് പിടിയിലായത്.
ഗോവയില്‍ നിന്നാണ് മയക്കുമരുന്ന് കേരളത്തിലെത്തിച്ചതെന്നും നിശാപാര്‍ട്ടികളിലും മറ്റും ലഹരി ഗുളിക ഇവര്‍ എത്തിച്ചിരുന്നതായും അധികൃതര്‍ അറിയിച്ചു.
