നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ജീവനക്കാർക്ക് ഡ്രസ്സ് കോഡ് ഏർപ്പെടുത്തി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സർക്കുലർ. ഒമ്പത് ദിവസവും ധരിക്കേണ്ടുന്ന നിറങ്ങൾ അടക്കമാണ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.നവരാത്രിയോടനുബന്ധിച്ച് ഓരോ ദിവസവും ഓരോ നിറത്തിലുള്ള വസ്ത്രം ധരിച്ചെത്താനാണ് നിർദ്ദേശം. മഞ്ഞ, പച്ച. ​ഗ്രേ, ഓറഞ്ച്,‍ വെള്ള, ചുവപ്പ്, നീല, പർപ്പിൾ കളറുകളിലുള്ള വസ്ത്രമാണ് ധരിക്കേണ്ടത്. ഒക്ടോബർ 7 മുതൽ 15 വരെയാണ് ഡ്രസ് കോഡ് പാലിക്കേണ്ടത്. ഇത് പാലിച്ചില്ലെങ്കിൽ 200 രൂപ പിഴയീടാക്കുമെന്നും സർക്കുലറിൽ പറയുന്നു. എല്ലാ ദിവസവും ജീവനക്കാർ ​ഗ്രൂപ്പ് ഫോട്ടോ എടുത്ത് അയക്കണമെന്ന് യൂണിയൻ ബാങ്ക് മാനേജർ ജീവനക്കാർക്ക് ഉത്തരവിട്ടിട്ടുണ്ട്.

ആഘോഷങ്ങളോടനുബന്ധിച്ച് ഇൻഡോർ ഗെയിംസുകൾ സംഘടിപ്പിക്കാനുള്ള നിർദ്ദേശവും ഉത്തരവിലുണ്ട്. ഇത്തരത്തിലുള്ള വിചിത്ര സർക്കുലറിനെതിരെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് യൂണിയൻ രംഗത്തെത്തി.യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സെൻട്രൽ ഓഫീസിൽ നിന്നാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്കിൽ ഏതെങ്കിലും ഒരു മതാചാരപ്രകാരം നിർദ്ദേശങ്ങൾ നൽകിയത് ജീവനക്കാരിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *