തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫാർമസിയിൽ രോഗിക്ക് മരുന്ന് മാറി നൽകിയതായി പരാതി. വാതത്തിനുള്ള മരുന്നിനു പകരം ഗുരുതര ഹൃദ്രോഗത്തിനുള്ള മരുന്നാണ് നൽകിയത്. കഴിഞ്ഞ ഓഗസ്റ്റിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വാതരോഗത്തിന് ചികിത്സ തേടിയ പെൺകുട്ടിക്കാണ് മരുന്ന് മാറി നൽകിയത്. ഓഗസ്റ്റ് 22ന് ഒപിയിൽ ഡോക്ടറെ കണ്ട ശേഷമാണ് പെൺകുട്ടി ഫാർമസിയിൽ എത്തിയത്. പക്ഷെ ഡോക്ടർ നൽകിയ മരുന്നിന് പകരം ഫാർമസിയിൽ നിന്ന് നൽകിയത് ഹൃദ്രോഗത്തിനുള്ള മരുന്നായിരുന്നു.

പെൺകുട്ടിയുടെ ആരോഗ്യനില വഷളായപ്പോഴാണ് മരുന്നു മാറിയെന്ന് അറിയുന്നത്. 45 ദിവസത്തോളമാണ് ഫാർമസിയിൽ നിന്ന് നൽകിയ മരുന്ന് പെൺകുട്ടി കഴിച്ചത്. സന്ധിവേദനയും ഛർദ്ദിയും ഞരമ്പുകളിൽ നിന്നടക്കം രക്തം പൊട്ടിയൊലിക്കുന്ന അവസ്ഥയുണ്ടായതിനെ തുടർന്ന്ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ അടിയന്തരമായ ഇടപെടൽ ആരോഗ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് കുടുംബം ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പൊലീസിനും പരാതി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *