
കോഴിക്കോട് . ഫാറൂഖ് കോളേജ് സ്വദേശി കുന്നുമ്മൽ തടായി ഹൗസിൽ ഷാഹുൽ ഹമീദ്.ടി (30) നെ വില്പനക്കായി കൊണ്ട് വന്ന 366 ഗ്രാം ഹാഷിഷുമായി കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി: കമ്മീഷണർ കെ. എ ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫും, എസ്.ഐ, കെ മുരളീധരൻ്റെ നേതൃത്വത്തിലുള്ള ടൗൺ പോലീസും ചേർന്ന് പിടികൂടി.
കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ച് യുവാക്കളും, യുവതികളും , ലഹരി ഉൽപനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷാഹുൽ കോഴിക്കോട് ബീച്ചിൽ നിന്നും പിടിയിലാവുന്നത്. ഹിമാചൽ പ്രദേശിൽ നിന്നാണ് ഇയാൾ ട്രയിൻ മാർഗ്ഗം ഹാഷിഷ് വിൽപനക്കായി കൊണ്ട് വന്നത്. വിപണിയിൽ പിടികൂടിയ ഹാഷിഷിന് രണ്ട് ലക്ഷം രൂപ വരും.
ഇയാൾ ലഹരി ഉപയോഗിക്കുന്നയാളാണ്. ഫറോക്ക് സ്റ്റേഷനിൽ ലഹരി ഉപയോഗിച്ചതിന് കേസുണ്ട്. ഡ്രൈവർ ജോലി ചെയ്തിരുന്ന ഇയാൾ ആർഭാടജീവിതം നയിച്ച് പണം സംമ്പാദിക്കാനാണ് ലഹരി കച്ചവടത്തിലേക്ക് ഇറങ്ങിയത്.
മലാന ക്രീം ഉണ്ടോ? ഇപ്പോൾ ചെറുപ്പക്കാരുടെ ചോദ്യം
കേൾക്കുമ്പോൾ ഏതെങ്കിലും ഫെയ്സ് ക്രീം ആണെന്ന് വിചാരിക്കുമെങ്കിലും ഇത് മണാലി ഭാഗത്ത് കിട്ടുന്ന വില കൂടിയ ചരസാണ്. ചെറുപ്പക്കാരായ യുവതി യുവാക്കൾ അവർ ഒത്ത് കൂടുന്ന ബർത്ത് ഡെ , ഗെറ്റ്റ്റുഗദർ പരിപാടികളിലും മലാന ക്രീം എന്നറിയപെടുന്ന മണാലി ഭാഗത്തെ ചരസിന് ആവശ്യക്കാർ വന്നതിൽ അവരെ കേന്ദ്രീകരിച്ചുള്ള വിൽപനക്കായിട്ടാണ് അരുണാചലിൽ നിന്നും ചരസ് കൊണ്ട് വന്നത്. അരുണാചലിൽ നിന്നും ആരിൽ നിന്നാണ് ചരസ് വാങ്ങിയതെന്നും , ആർക്കാണ് ഇവിടെ വിതരണം ചെയ്യുന്നതെന്നും പിടിയിലായ ഷാഹുലിനെ വിശദമായി ചോദ്യം ചെയ്ത് അന്വേക്ഷണം ഊർജ്ജിതമാക്കു മെന്ന് ടൗൺ പോലീസ് പറഞ്ഞു.
ടൗൺ പോലീസും കോഴിക്കോട് സിറ്റി ഡാൻസാഫ് ടീമുമാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
ഡാൻസാഫ് എസ്.ഐ മനോജ് എടയേടത്ത്, എസ് ഐ അബ്ദുറഹ്മാൻ കെ , അഖിലേഷ് കെ , ലതീഷ് എം.കെ, സരുൺകുമാർ പി.കെ, ശ്രീശാന്ത് എൻ.കെ, ഷിനോജ് എം , അതുൽ ഇ.വി , ദിനീഷ് പി.കെ , മുഹമദ്ദ് മഷ്ഹൂർ , ടൗൺ സ്റ്റേഷനിലെ എസ്.ഐ സബീർ , എ.എസ് ഐ ഗിരീഷ് , ബിനിൽ കുമാർ , അനൂപ് , വിപിൻ , ജിതിൻ എന്നിവരാണ് ഉണ്ടായിരുന്നത്.
