തന്റെ സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് ഹിന്ദി അറിയില്ല. ചിലര്‍ക്ക് ഇംഗ്ലീഷ് പോലും അറിയില്ല. അതിനാല്‍ മിസോ ഭാഷ അറിയുന്ന ഒരാളെ തന്നെ ചീഫ് സെക്രട്ടറിയായി നിയമിക്കണമെന്ന ആവശ്യവുമായി പുതിയ മുഖ്യമന്ത്രി സോറാംതംഗ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അയച്ച കത്ത് ശ്രദ്ദേയമാകുന്നു.
കേന്ദ്രം പുതുതായി നിയമിച്ച രേണു ശർമക്ക് പകരം അഡിഷണൽ ചീഫ് സെക്രട്ടറി ജെ.സി രാംതംഗയെ സംസ്ഥാനത്തെ സ്റ്റേറ്റ് സെക്രട്ടറിയായി നിമിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം. മിസോ ഭാഷ അറിയുന്ന ആളായാൽ എല്ലാവർക്കും അസൗകര്യമായിരിക്കുമെന്നും ഏത് സംസ്ഥാനത്തായാലും ആ നാട്ടിലെ ഭാഷ അറിയാത്ത ചീഫ് സെക്രട്ടറിക്ക് മികച്ച രീതിയിൽ ഭരണം നടത്തുക എന്നുള്ളത് ദുഷ്‌ക്കരമായിരിക്കുമെന്നും സോറാംതംഗ പറഞ്ഞു.
തുടക്കം മുതല്‍ താന്‍ എന്‍ഡിഎയുടെ വിശ്വസ്ത പങ്കാളിയാണെന്നും തന്റെ അഭ്യര്‍ത്ഥന പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അമിത് ഷായ്ക്ക് അയച്ച കത്തില്‍ പറയുന്നു.
മിസോറാം സംസ്ഥാനം രൂപീകരിച്ചതിനുശേഷം മിസോ ഭാഷ അറിയാത്ത ഒരു ചീഫ് സെക്രട്ടറിയെ ഇന്ത്യാ ഗവൺമെന്റ് ഒരിക്കലും സംസ്ഥാനത്ത് നിയമിച്ചിട്ടില്ല. അത് യുപിഎ സർക്കാരായാലും എൻഡിഎ സർക്കാരായാലും ഇത് ചെയ്തിട്ടില്ല.
ഒക്ടോബർ 29ന് ആഭ്യന്തരമന്ത്രാലയത്തിന് അയച്ച കത്തിൽ മുഖ്യമന്ത്രി സോറംതംഗ ഇക്കാര്യങ്ങൾ പറയുന്നത്. സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയായിരുന്ന ലാൽനുൻമാവിയ ചോംഗോ വിരമിച്ച ഒഴിവിലാണ് കേന്ദ്ര സർക്കാർ രേണു ശർമയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *