കാപ്പ ചുമത്തി നാടുകടത്തിയ പ്രതി പിടിയിൽ.നിരവധി കഞ്ചാവ് കടത്തു കേസുകളിലും, പോലീസിനെയും നാട്ടുകാരെയും ആക്രമിച്ച കേസുകളിലും, വിവിധ സ്റ്റേഷനുകളിൽ മണക്കടത്ത് കേസുകളിൽ ഉൾപ്പെട്ട് ശിക്ഷ അനുഭവിച്ചയാളുമായ കുറ്റിപ്പുറം പേരശ്ശനൂർ സ്വദേശിയായ അഷ്‌റഫ് അലിയാണ് ഇന്ന് പോലീസിന്റെ പിടിയിലായത്. പ്രതിക്കെതിരെ കുറ്റിപ്പുറം, കല്പകഞ്ചേരി, വളാഞ്ചേരി, കൊണ്ടോട്ടി പോലീസ് സ്റ്റേഷനുകളിലും കൊണ്ടോട്ടി, കുറ്റിപ്പുറം എക്സൈസ് ഓഫീസുകളിലും കേസുകൾ നിലവിലുണ്ട്.നിരവധി കേസുകളിൽ തുടർച്ചയായി ഉൾപ്പെടുകയും വിവിധ സ്ഥലങ്ങളിൽ വൻതോതിൽ കഞ്ചാവ് കടത്തുകയും, ഇത് പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെയടക്കം ആക്രമിക്കുകയും ചെയ്തതിനാൽ ഇയാൾക്കെതിരെ കാപ്പ ചുമത്തണം എന്ന ജില്ലാ പോലീസ് മേധാവിയുടെ ആവശ്യം ഇക്കഴിഞ്ഞ 2.11.22 തിയ്യതി മുതൽ ഗവണ്മെന്റ് അംഗീകരിച്ച് ഉത്തരവായി നിലവിൽ വന്നിരിക്കെ കഴിഞ്ഞ ദിവസം ഇയാൾ സഹോദരിയുടെ വീട്ടിൽ എത്തിയതായി പോലീസിന് രഹസ്യ വിവരം ലഭിച്ചു തുടർന്ന് പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ ഇയാളെ ഇന്ന് പുലർച്ചെയാണ് ഒളി സങ്കേതത്തിൽ നിന്ന് ജില്ലാപോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം തിരൂർ ഡി വൈ എസ് പി കുറ്റിപ്പുറം എസ് ഐ എന്നിവരുടെ നേതൃത്വത്തിൽ തിരൂർ ഡാന്സാഫ് ടീം പിടികൂടിയത്. കഴിഞ്ഞ ദിവസം ജില്ലയിൽ കോടതി ഉത്തരവ് ലംഘിച്ച് പ്രവേശിച്ചതിന് ഇയാൾക്കെതിരെ വളാഞ്ചേരി പോലീസ് കേസ് എടുത്തിരുന്നു. കഴിഞ്ഞ മാസം മദ്യപിച്ചു വാഹനം ഓടിച്ച് നിരവധി വാഹനങ്ങളിൽ ഇടിച്ച് കേടുവരുത്തിയതിനു നാട്ടുകാർ തടഞ്ഞു വച്ചതിൽ അവരെ ആക്രമിക്കുകയും സ്ഥലത്തെത്തിയ പോലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തതിന് ഇയാൾക്കെതിരെ കേസ് എടുത്ത് ജയിലിൽ അടച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *