കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് ജനറൽ സെക്രട്ടറി ഹക്കിം ഫൈസി അദൃശേരിയെ സമസ്തയില്‍ നിന്ന് പുറത്താക്കി.സംഘടന വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചാണ് നടപടി.സമസ്തയുടെ എല്ലാ സ്ഥാനത്ത് നിന്നും ഹക്കിം ഫൈസിയെ നീക്കി.മുസ്ലിംലീഗിലെ ചില നേതാക്കളുടെ പിന്തുണയോട് കൂടി സംഘടനയ്ക്കുള്ളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് ഹകീം ഫൈസിക്കെതിരെ സമസ്ത നേതാക്കളുടെ പ്രധാന ആരോപണം.പാണക്കാട് കുടുംബത്തിന്‍റെയും ലീഗിന്‍റെയും പിന്തുണയോടെയാണ് ഹക്കിം ഫൈസി പ്രവർത്തിച്ചിരുന്നത്. വാഫി കോളേജുകളുടെ നിയന്ത്രണത്തെ ചൊല്ലി കഴിഞ്ഞയാഴ്ച ഇരു പക്ഷവും സർക്കുലർ ഇറക്കിയിരുന്നു. ആറ് മാസത്തിലേറെയായി പരസ്യമായ ഭിന്നത നിലനിൽക്കുകയായിരുന്നു.തുടര്‍ന്ന് ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ പരിഹരിച്ചിരുന്നെങ്കിലും വാഫി വഫിയ്യ കലോത്സവത്തില്‍ നിന്നും സനദ് ദാനത്തില്‍ നിന്നും സമസ്ത നേതാക്കളും പോഷകസംഘടനാ നേതാക്കളും വിട്ടുനിന്നു. വിലക്കുകള്‍ ലംഘിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളടക്കം ചിലര്‍ പങ്കെടുത്തത് ചെയ്തത് വലിയ വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *