കോട്ടയം കോതനല്ലൂരിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം . കോതനെല്ലൂർ സ്വദേശി പ്രജിത (23) നെയാണ് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ ഭർത്താവ് അനീഷ് കൊലപ്പെടുത്തിയതാണെന്നാണ് യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. മദ്യത്തിന് അടിമയായ അനീഷ് പ്രജിതയെ സ്ഥിരമായി മർദ്ധിക്കുമായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. കൊലപാതകത്തിന് ശേഷം അനീഷ്
തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു’ എന്നും പ്രജിതയുടെ കുടുംബം ആരോപിച്ചു.
അനീഷിനെതിരെ യുവതിയുടെ ബന്ധുക്കൾ കടുത്തുരുത്തി പോലീസിൽ പരാതി നൽകി

Leave a Reply

Your email address will not be published. Required fields are marked *