ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഗവൺമെൻ്റ് ഓഫ് ഇന്ത്യ എൻ ഐ ടി കാലിക്കറ്റിലെ മൂന്ന് വിദ്യാർത്ഥികളെ ഇന്ത്യ എ ഐ ഫെല്ലോകളായി തിരഞ്ഞെടുത്തു. മുഹമ്മദ് സാദ് റഫീഖ് (ബി.ടെക്, സി.എസ്.ഇ.ഡി), ഹാഷിൽ മുഹമ്മദ് (ബി.ടെക്, ഇ.സി.ഇ.ഡി), മൊഹ്‌സിന ബിലാൽ (എം.ടെക് (സി.എസ്.-എ.ഐ.ഡി.എ), സി.എസ്.ഇ.ഡി.) എന്നിവരാണ് വിദ്യാർഥികൾ. പ്രോജക്ട് ഗൈഡുകൾ യഥാക്രമം ഡോ. ​​ചന്ദ്രമണി ചൗധരി (സിഎസ്ഇഡി), ഡോ. ഹരികൃഷ്ണ എം (സിഇഡി), ഡോ. ഗോപകുമാർ ജി (സിഎസ്ഇഡി) എന്നിവരാണ്. തിരഞ്ഞെടുക്കപ്പെട്ട ബി.ടെക് വിദ്യാർഥികൾക്ക് ഫെലോഷിപ്പായി ഒരു ലക്ഷം രൂപ വീതവും എം.ടെക് വിദ്യാർഥിക്ക് രണ്ട് ലക്ഷം രൂപയും ലഭിക്കും. NIRF റാങ്കിംഗിൽ ആദ്യ 100-ൽ ഉള്ള എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്ന് രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത കുറച്ച് പേർക്ക് മാത്രമാണ് ഈ അഭിമാനകരമായ ഫെലോഷിപ്പ് നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *