കൊച്ചി: കൊച്ചി വൈറ്റിലയില്‍ വീട്ടുജോലിക്കാരിയായ ഒഡിഷ സ്വദേശിയെ പീഡിപ്പിച്ച കേസിലെ പ്രതി കെ. ശിവപ്രസാദ്(75) കീഴടങ്ങി. സൗത്ത് എസിപി ഓഫിസിലെത്തിയാണ് കീഴടങ്ങിയത്. ഹോര്‍ട്ടികോര്‍പ്പ് മുന്‍ എംഡിയാണ് ശിവപ്രസാദ് . ശിവപ്രസാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
22കാരിയായ വീട്ടുജോലിക്കാരിയെ ശിവപ്രസാദ് മദ്യം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. 26 ദിവസമായി പ്രതി ഒളിവിലായിരുന്നു. അയല്‍ സംസ്ഥാനങ്ങളിലടക്കം പ്രതിക്കായി പൊലീസ് തെരച്ചില്‍ നടത്തിയിരുന്നു.