കുന്ദമംഗലം ഉപജില്ലാ കലോത്സവത്തോടനുബന്ധിച്ച് പയമ്പ്രയിൽ വിളംബര ജാഥ നടത്തി. ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ നടന്ന പരി പാടിയിൽ വിവിധ കലാരൂപങ്ങളുടെ അവതരണവും നടന്നു. സംഘാടക സമിതി അംഗങ്ങൾ, വാർഡ് മെമ്പർമാർ, അധ്യാപകർ എന്നിവർക്ക് പുറമെ സ്കൗട്ട് ഗൈഡ് ജെആർസി എസ് പിസി എൻഎസ്എസ് വളണ്ടിയർമാരും പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ സരിത, വൈസ് പ്രസിഡൻ്റ് ടി ശശിധരൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം കെ സുർജിത്ത്, യുപി സോമനാഥൻ, ലിനി കീക്കോത്ത്, സിന്ദു പ്രദോഷ്, എ സോമശേഖരൻ, കെ മോഹൻ ദാസ്, കെ.പി. ബീവി ടീച്ചർ, ശശികല ,എം പി ഷിനു സംബന്ധിച്ചു.
ജനറൽ കൺവീനർ ബി ബിനോയി,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ രാജീവ്, ഹെഡ് മിസ് ട്രസ് ഗീത ടീച്ചർ ,യൂസുഫ് സിദ്ധീഖ്,ജി മുജീബ് റഹ്മാൻ എന്നിവർ നേതൃത്വം നൽകി.