സംസ്ഥാനത്ത് സപ്ലൈകോ ഉത്പന്നങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കും ഹോം ഡെലിവറിക്കും ഡിസംബര്‍ 11നു തൃശൂരില്‍ തുടക്കമാകും.പരീക്ഷണാടിസ്ഥാനത്തില്‍ തൃശൂര്‍ നഗരസഭാ പരിധിയിലെ മൂന്നു സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മുഖേന ആരംഭിക്കുന്ന ഓണ്‍ലൈന്‍ വില്‍പ്പനയുടെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. മാര്‍ച്ച് 31 ഓടെ സംസ്ഥാനത്തെ എല്ലാ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്കും ഓണ്‍ലൈന്‍ വില്‍പ്പന വ്യാപിപ്പിക്കാനാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ തീരുമാനം.

ഓണ്‍ലൈന്‍ വില്‍പ്പനയുടെ രണ്ടാം ഘട്ടമായി ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്തെ മറ്റു നഗരസഭാ അതിര്‍ത്തിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റിലും മൂന്നാം ഘട്ടം ഫെബ്രുവരി ഒന്നിന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും നാലാം ഘട്ടം മാര്‍ച്ച് 31ന് സംസ്ഥാനത്തെ എല്ലാ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലും പ്രാവര്‍ത്തികമാക്കാനാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നു മന്ത്രി പറഞ്ഞു.

സപ്ലൈകോ ഓണ്‍ലൈന്‍ വില്‍പ്പനയുടെ വിതരണ നിരക്ക് ; (ജി.എസ്.ടി ഉള്‍പ്പെടാതെ)4 കിലോമീറ്ററിനു ഉള്ളില്‍ 5 കിലോഗ്രാം വരെ 35 രൂപ, അഞ്ചു കിലോഗ്രാമിനു മുകളില്‍ പത്തു കിലോഗ്രാം വരെ 44 രൂപ, പത്തിനു മുകളില്‍ 15 കിലോഗ്രാം വരെ 53 രൂപയും, 15നു മുകളില്‍ 20 കിലോഗ്രാം വരെ 61 രൂപ, 20 കിലോയ്ക്കു മുകളില്‍ 70 രൂപ.നാല് മുതല്‍ അഞ്ചു കിലോമീറ്റര്‍ വരെ അഞ്ചു കിലോ വരെ 45 രൂപ, അഞ്ചു കിലോയ്ക്കു മുകളില്‍ 10 വരെ 54 രൂപ, പത്തു കിലോയ്ക്കു മുകളില്‍ 15 വരെ 63 രൂപ, 15 കിലോഗ്രാമിനു മുകളില്‍ 20 വരെ 71 രൂപ, 20 കിലോഗ്രാമിനു മുകളില്‍ 80 രൂപ. അഞ്ച് മുതല്‍ ആറു കിലോമീറ്റര്‍ വരെ അഞ്ചു കിലോ വരെ 55 രൂപ, 5 കിലോയ്ക്കു മുകളില്‍ 10 വരെ 64 രൂപ, പത്തിനു മുകളില്‍ 15 കിലോ വരെ 73 രൂപ, 15നു മുകളില്‍ 20 കിലോ വരെ 81 രൂപ, 20 കിലോഗ്രാമിനു മുകളില്‍ 90 രൂപ. ആറ് കിലോമീറ്ററിനു മുതല്‍ ഏഴു കിലോമീറ്റര്‍ വരെ അഞ്ചു കിലോ വരെ 65 രൂപ, അഞ്ചിനു മുകളില്‍ പത്തു കിലോ വരെ 74 രൂപ, പത്തിനുമുകളില്‍ 15 കിലോ വരെ 83 രൂപ, 15 നു മുകളില്‍ 20 കിലോ വരെ 91 രൂപ, 20 കിലോഗ്രാമിനു മുകളില്‍ 100 രൂപ. ഏഴ് മുതല്‍ എട്ട് കിലോമീറ്റര്‍ വരെ അഞ്ച് കിലോ വരെ 75 രൂപ, അഞ്ചു കിലോയ്ക്കു മുകളില്‍ 10 കിലോ വരെ 84 രൂപ, 10 കിലോയ്ക്കു മുകളില്‍ 15 കിലോ വരെ 93 രൂപ, 15 കിലോയ്ക്കു മുകളില്‍ 20 കിലോ വരെ 101 രൂപ, 20 കിലോഗ്രാമിനു മുകളില്‍ 110 രൂപ. എട്ട് മുതല്‍ ഒന്‍പതു കിലോമീറ്റര്‍ വരെ അഞ്ചു കിലോ വരെ 85 രൂപ, അഞ്ചു കിലോയ്ക്കു മുകളില്‍ 10 കിലോ വരെ 94 രൂപ, 10 കിലോയ്ക്കു മുകളില്‍ 15 കിലോ വരെ 103 രൂപ, 15 കിലോയ്ക്കുമുകളില്‍ 20 കിലോ വരെ 111 രൂപ, 20 കിലോഗ്രാമിനുമുകളില്‍ 120 രൂപ. ഒന്‍പത് മുതല്‍ 10 കിലോമീറ്റര്‍ വരെ അഞ്ചു കിലോഗ്രാം വരെ 95 രൂപ, അഞ്ചിനു മുകളില്‍ 10 വരെ കിലോഗ്രാമിന് 104 രൂപ, 10 നു മുകളില്‍ 15 വരെ കിലോഗ്രാം വരെ 113 രൂപ, 15 നു മുകളില്‍ 20 കിലോഗ്രാം വരെ 121 രൂപ, 20 കിലോഗ്രാമിനു മുകളില്‍ 130 രൂപ.

Leave a Reply

Your email address will not be published. Required fields are marked *