കുട്ടനാട്ടിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. വളർത്തു പക്ഷികളിൽ H5 N1 വൈറസാണ് കണ്ടെത്തിയത്. ആദ്യം രോഗം കണ്ടെത്തിയ തകഴി പഞ്ചായത്തിലെ താറാവുകളെ കൂട്ടമായി കൊന്നൊടുക്കും. തകഴി, നെടുമുടി, പുറക്കാട് പഞ്ചായത്തുകളില്‍ ആയിരക്കണക്കിന് താറാവുകളാണ് രോഗം പിടിപെട്ട് ചത്തത്. പരിശോധനാഫലം വൈകിയത് രോഗവ്യാപനം കൂട്ടിയിട്ടുണ്ട്.ജില്ലയിലെ 11 പഞ്ചായത്തുകളിൽ നിന്ന് താറാവുകളെയും മറ്റ് വളർത്തു പക്ഷികളെയും കൈമാറുന്നതിനും കൊണ്ടു പോകുന്നതിനും നിരോധനമേർപ്പെടുത്തിയിട്ടുണ്ട് .
പ്രതിരോധ പ്രവർത്തനങ്ങൾക്കായി 10 ടീമുകളെ നിയോഗിച്ചു. പനിയോ മറ്റ് രോഗങ്ങളോ പടരുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ആരോഗ്യ വകുപ്പിനും നിർദേശം നൽകിയിട്ടുണ്ട്. താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത് ക്രിസ്മസ് വിപണികൂടി ലക്ഷ്യമിട്ട കർഷകരിൽ ആശങ്കയുണ്ടാക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *