കോഴിക്കോട് ചോമ്പാലയിൽ പോലീസ് സ്റ്റേഷൻ ആക്രമിക്കണമെന്ന് വാട്സ്ആപ് ഗ്രുപ്പിൽ ശബ്ദ സന്ദേശമിട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കേസിൽ എസ് ഡി പി ഐ പ്രവർത്തകൻ മുക്കാളി സ്വദേശി ഷംസുദ്ധീൻ ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ കലാപാഹ്വാനത്തിന് ചോമ്പാല പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153, 505(1)(b) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. 46 വയസാണ് ഷംസുദ്ദീന്. ഇയാളെ ഇന്ന് പുലർച്ചെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *