ലഹരി വസ്തു എംഡിഎം എയുമായി കുന്ദമംഗലം പിലാശ്ശേരി സ്വദേശി പിടിയിൽ. എക്സൈസ് സ്കോഡിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടിച്ചത്. കോഴിക്കോട് വെള്ളലശ്ശേരി ചൂലൂർഭാഗത്ത് വെച്ചാണ് എക്സൈസ് സ്കോഡ് പിടികൂടിയത്. 261 ഗ്രാം എംഡിഎംഎ എക്സൈസ് വിഭാഗം പിടിച്ചെടുത്തു. കോഴിക്കോട് പിലാശ്ശേരി സ്വദേശി മലയിൽ വീട്ടിൽ ഷറഫുദ്ദീൻ (32) ആണ് പിടിയിൽ ആയത്. ഇയാൾ ബാംഗ്ലൂരിൽ നിന്നാണ് ലഹരി വസ്തുക്കൾ കൊണ്ടുവരുന്നതെന്ന് അറിയിച്ചു. കോളേജുകളിലും മറ്റു സ്കൂളുകളിലും യുവാക്കൾക്കും കുട്ടികൾക്കും വിതരണം ചെയ്യുന്നതിന് വേണ്ടി കൊണ്ടുവന്നതാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു .ലഹരി വസ്തുക്കൾ വില്പന നടത്തുന്ന വൻ സംഘത്തിലെ കണ്ണിയാണ് ഷറഫുദ്ദീൻ.കാലങ്ങളായി ഇയാൾ വില്പനയിൽ സജീവമാണെന്ന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മാരകമായ ലഹരി വസ്തുക്കൾ പിടികൂടാനായത്. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തു. കാറിലാണ് ഇയാൾ സഞ്ചരിക്കുന്നത് എന്നറിഞ്ഞതിന് അടിസ്ഥാനത്തിൽ ഇയാളെ പിന്തുടർന്ന് പിടി കൂടുകയായിരുന്നു. കോഴിക്കോട് സ്പെഷ്യൽസ്കോഡും ,എക്സൈസ് കമ്മീഷണർ സ്കോഡും സംയുക്തമായിട്ടാണ് പിടികൂടിയത്. സംയുക്ത സ്കോഡിലെ ഉദ്യോഗസ്ഥരായ കെ എൻ രമീഷ് ,ഷെഫീഖ്,പി കെഅനിൽകുമാർ ,വി പി ശിവദാസൻവി പി ശിവദാസൻ മുഹമ്മദ് സിവിൽ എക്സൈസ് ഓഫീസർമാരായഅബ്ദുൽ റൗഫ് , അർജുൻ വൈശാഖ്, അജിത്,എക്സൈസ് ഇൻസ്പെക്ടർഷിജു മോൻ ,ഡ്രൈവർ പ്രബീഷ് എം ടി ഇവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *